Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവിനെതിരെ കേസ്

എ കെ ജെ അയ്യര്‍

, വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (16:42 IST)
യുവതിയുമായി പരിചയപ്പെട്ട ശേഷം അടുക്കുകയും പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് തിരയുന്നു  ഓതറ തൈമറവുംകര സ്വദേശി അരുണ്‍ ആണ് ചെങ്ങന്നൂര്‍ സ്വദേശിനിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയത്.
 
പരാതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് അരുണിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഓഗസ്‌റ് മുപ്പതിന് മുളക്കുഴ യക്ഷിമാല കാവില്‍ വച്ചുവിവാഹം നടത്താമെന്നു പറഞ്ഞായിരുന്നു യുവതിയെ പീഡിപ്പിച്ചത്.  എന്നാല്‍ പിന്നീട് ഇയാള്‍ വിശ്വാസ വഞ്ചന കാട്ടി മുങ്ങുകയായിരുന്നു. 
 
തുടര്‍ന്നാണ് പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ പ്രതിയും കുടുംബവും വീട് പൂട്ടി സ്ഥലം വിട്ടതായാണ് വിവരം. സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട്ട് അഗതി മന്ദിരത്തിലെ 92 അന്തേവാസികള്‍ക്ക് കോവിഡ്