Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലികയെ പീഡിപ്പിച്ച 76 കാരന് 5 വർഷം കഠിനതടവ്

webdunia

എ കെ ജെ അയ്യര്‍

ഞായര്‍, 7 ഓഗസ്റ്റ് 2022 (19:07 IST)
കട്ടപ്പന: കേവലം അഞ്ചു വയസു മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ 76 കാരന് കോടതി കഠിനതടവ് വിധിച്ചു. കട്ടപ്പന പോക്സോ കോടതിയാണ് പ്രതിക്ക് 5 വര്ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷയായി വിധിച്ചത്. പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസാണ് ശിക്ഷ വിധിച്ചത്.  

ഇയാൾ കുട്ടിയെ പല തവണ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടു നെടുങ്കണ്ടം പോലീസ് 2020 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് പ്രകാരം ഐ.പി.സി പ്രകാരം രണ്ടു വര്ഷം കഠിന തടവും പതിനായിരം രൂപ പിഴയും പോക്സോ നിയമ പ്രകാരം അഞ്ചു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം അധിക തടവ് അനുഭവിക്കണം. എന്നാൽ ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുളത്തുപ്പുഴയില്‍ കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കില്‍ പെട്ടു; രക്ഷപ്പെടുത്തി