Webdunia - Bharat's app for daily news and videos

Install App

പീഡന കേസിലെ പ്രതിയായ പോലീസുകാരന്‍ ഇരയായ യുവതിയെ വിവാഹം കഴിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 24 മെയ് 2021 (19:31 IST)
പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പോലീസുകാരനെതിരെ ഇരയായ യുവതി പരാതിപ്പെട്ടപ്പോള്‍ അവരെ തന്നെ വിവാഹം കഴിച്ചു പോലീസുകാരന്‍ തലയൂരി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഇരുപത്തെട്ടുകാരനാണ് പരാതിക്കാരിയായ 25 കാരിയെ വിവാഹം ചെയ്തത്.
 
തന്നെ വിവാഹം ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നും പണം, സ്വര്‍ണ്ണം എന്നിവ തട്ടിയെടുത്ത് എന്നും കാണിച്ച് യുവതി കഴിഞ്ഞ പതിനെട്ടിന് റാന്നി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. കേസായതോടെ ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍ 19 നു പോലീസുകാരനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കി. സാമ്പത്തിക പ്രശ്‌നങ്ങളാവാം കാട്ടിയാല്‍ ഒളിച്ചോടിയത് എന്നാണു പരാതിയില്‍ പറഞ്ഞിരുന്നത്.
 
യുവതി തന്നെ പല തവണ പീഡിപ്പിച്ചെന്നും ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപയും സ്വര്‍ണ്ണവും കൈവശപ്പെടുത്തി എന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്. സംഗതി ഗുരുതരമാകും എന്ന് കണ്ടതോടെ പ്രതി കുടുംബാംഗങ്ങള്‍ക്കൊത്ത് പരാതിക്കാരിയുടെ വക്കീലിനെ കണ്ട്  വിവാഹം കഴിക്കാമെന്ന ധാരണയിലെത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലളിതമായ രീതിയില്‍ വിവാഹം നടത്തുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments