ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സുശീല്‍ കുമാര്‍ കൂട്ടാളികളോട് ആവശ്യപ്പെട്ടെന്ന് പൊലീസ്. തന്നോട് ഗുസ്തി താരങ്ങള്‍ക്ക് ഭയം തോന്നാന്‍ വേണ്ടി ഗുസ്തി താരമായ സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സുശീല്‍ കൂട്ടാളിയായ പ്രിന്‍സിനോട് പറഞ്ഞിരുന്നു. മെയ്‌നാലിനാണ് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ സാഗറിനെയും രണ്ടുകൂട്ടുരെയും സുശീലും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ചികിത്സയിലിരിക്കയാണ് സാഗര്‍ മരണപ്പെട്ടത്.
സാഗറിന്റെ മരണത്തെ തുടര്‍ന്ന് സുശീല്‍ ഒളിവില്‍ പോകുകയും പിന്നീട് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഇതിനിടെ സുശീല്‍ കുമാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇന്ത്യക്കു വേണ്ടി രണ്ടുതവണ സുശീല്‍ കുമാര്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടിയിട്ടുണ്ട്.