Publish Date: Tue, 22 Sep 2020 (12:13 IST)
Updated Date: Tue, 22 Sep 2020 (12:16 IST)
താമരശേരി: ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്‌റ് ചെയ്തു. ഈങ്ങാപ്പുഴ പുലിയന്‍പാടം ഷെഫീഖ് (35), ഷെഫീഖിന്റെ ബന്ധുവായ ഷാഫി (33) എന്നിവരാണ് പോലീസ് വലയിലായത്.
വയനാട്ടില്‍ നിന്നെത്തിയ യുവതി കുടുക്കിലുമ്മാരം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവരുമായി ചങ്ങാത്തം കൂടിയ ഷെഫീഖ് വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. ഇതിന്റെ പേരില്‍ യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഷാഫി പീഡിപ്പിച്ചത്.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമതൊരാള്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഈങ്ങാപ്പുഴ, കുടുക്കിലുമ്മാടം എന്നിവിടങ്ങളിലെ വാടക വീടുകളില്‍ വച്ചും താമരശേരിയിലെ ഒരു ലോഡ്ജില്‍ വച്ചുമാണ് കഴിഞ്ഞ എട്ടു മാസങ്ങളില്‍ പല തവണ ഇവര്‍ യുവതിയെ പീഡിപ്പിച്ചത്.