Publish Date: Fri, 24 Dec 2021 (13:16 IST)
Updated Date: Fri, 24 Dec 2021 (13:18 IST)
തൊടുപുഴ: അയൽവാസിയായ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 33 കാരനു കോടതി 50 വർഷം കഠിന തടവ് വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി സോജനെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി.വർഗീസ് ശിക്ഷിച്ചത്.
നാല് വർഷം നിരന്തരം കുട്ടിയെ ഇയാൾ ഉപദ്രവിച്ചിരുന്നു. സ്‌കൂളിലെ ബോധവത്കരണ ക്ലാസിനു പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. കഠിന തടവിന് പുറമെ 1.20 ലക്ഷം രൂപ പിഴയും വിധിച്ചു.
വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷ ഒരേ കാലയളവിൽ അനുഭവിക്കുന്നതിനാൽ കഠിന തടവ് 20 വർഷമായി ചുരുങ്ങും.