Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീഡനക്കേസ് പ്രതി അറസ്റ്റില്‍

പീഡനക്കേസ് പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, ബുധന്‍, 16 ജൂണ്‍ 2021 (12:13 IST)
പന്തളം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്ന വഴി എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടികൂടി. കോന്നി വകയാര്‍ മേലേതില്‍ വളപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ അരവിന്ദ് (33) ആണ് പിടിയിലായത്.
 
പന്തളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയപ്പെടുകയും പിന്നീട് അടുപ്പമാവുകയും വിവാഹ വാഗ്ദാനം നല്‍കി കുറ്റാലത്തെ ജോഡ്ജ് മുറിയിലും യുവതിയുടെ വീട്ടിലും വച്ച് പീടിപ്പിച്ച് എന്നാണു ജിതിനെതിരെ യുവതി പരാതി നല്‍കിയത്. 2019 മാര്‍ച്ചില്‍ ഇയാള്‍ കുവൈറ്റിലേക്ക് കടന്നിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും ബ്ലൂ നോട്ടീസും പുറത്തിറക്കിയിരുന്നു.
 
കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ജിതിനെ പോലീസ് പിടികൂടുകയും പിന്നീട് പന്തളം പൊലീസിന് കൈമാറുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ അടൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനിടെ പഞ്ചായത്തു പ്രസിഡന്റിന് മര്‍ദ്ദനം