Publish Date: Tue, 15 Jun 2021 (18:49 IST)
Updated Date: Tue, 15 Jun 2021 (18:53 IST)
അഹമ്മദാബാദ്: പതിനേഴുകാരന്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 23 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആനന്ദിലാണ് സംഭവം നടന്നത്. യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ മാസം ഇരുപത്തഞ്ചിന് കൗമാരക്കാരനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ ദിവസങ്ങള്‍ക്കു ശേഷം സൂറത്തില്‍ നിന്നാണ് പതിനേഴുകാരന്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം കഴിയുകയായിരുന്ന പയ്യനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
വിവാഹം ചെയ്യാമെന്ന വാഗ്ദാനം നടത്തിയാണ് പയ്യനെ യുവതി തട്ടിക്കൊണ്ടുപോയത്. പയ്യനെ പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അറസ്റ്റിലായ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു.