Webdunia - Bharat's app for daily news and videos

Install App

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിനിമാ സംവിധായകന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 17 ജൂണ്‍ 2021 (11:43 IST)
ആറ്റിങ്ങല്‍: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിനിമാ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ മാമം പന്തലക്കോട് പാറക്കാട്ടില്‍ വീട്ടില്‍ ശ്രീകാന്ത് എസ്.നായര്‍ (48) ആണ് അറസ്റ്റിലായത്.
 
വണ്ടര്‍ ബോയ്‌സ് എന്ന മലയാള സിനിമയുടെ സംവിധായകനായ ശ്രീകാന്ത് നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്നു വര്‍ഷം മുമ്പാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തെളിഞ്ഞത്.
 
അടുത്തിടെ പെണ്‍കുട്ടിയെ ഒരു പതിനാറുകാരന്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുന്നു എന്ന പരാതിയുമായി മാതാവ് ആറ്റിങ്ങല്‍ പോലീസിനെ സമീപിച്ചു. പോലീസ് പതിനാറുകാരനെ ചോദ്യം ചെയ്തപ്പോള്‍  പയ്യന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് പതിനാറുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
 
ഇതിനൊപ്പം പെണ്‍കുട്ടിയുമായി വനിതാ പോലീസ് നടത്തിയ സംഭാഷണത്തിലാണ് സംവിധായകന്‍ ശ്രീകാന്ത് പീഡിപ്പിച്ച വിവരം അറിയാന്‍ കഴിഞ്ഞത്. ശ്രീകാന്ത് പെണ്‍കുട്ടിയുടെ മാതാവുമായി നല്ല സുഹൃത് ബന്ധം ഉണ്ടായിരുന്നു എന്നും ഇയാള്‍ കുട്ടിയുടെ വീട്ടിലെ സന്ദര്‍ശകനായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഇത് മുതലെടുത്തതാവാം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണു നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments