മുഖ്യമന്ത്രി വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റാണെന്ന് ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രം ഒഴുവാക്കണമെന്നതിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് സിനിമാ നടനായ ഹരീഷ് പേരടി. എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റാണെന്ന് അദ്ദേഹം കുറിച്ചു.
'കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍...നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും...നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.