Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്രഖ്യാപിത ഹര്‍ത്താലിന്റെ പിന്നില്‍ പത്താം ക്ലാസുകാരന്‍; കലാപത്തിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിനെ തിരിച്ചറിഞ്ഞു

അപ്രഖ്യാപിത ഹര്‍ത്താലിന്റെ പിന്നില്‍ പത്താം ക്ലാസുകാരന്‍; കലാപത്തിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിനെ തിരിച്ചറിഞ്ഞു

അപ്രഖ്യാപിത ഹര്‍ത്താലിന്റെ പിന്നില്‍ പത്താം ക്ലാസുകാരന്‍; കലാപത്തിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിനെ തിരിച്ചറിഞ്ഞു
തിരൂര്‍ , ശനി, 21 ഏപ്രില്‍ 2018 (08:48 IST)
ജമ്മു കശ്‌മീരിലെ കത്തുവയയില്‍ ക്രൂര പീഡനത്തിനിരയായി എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനെ പൊലീസ് കണ്ടെത്തി.

ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരനാണ്. മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് ഇയാള്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പിടിച്ചെടുത്ത ഫോണ്‍ പൊലീസ് സൈബർ സെല്ലിനു കൈമാറി.

രാജ്യത്താകെ അംഗങ്ങളുളള ‘വോയ്സ് ഓഫ് യൂത്ത്’ എന്ന പേരിലുള്ള നാലു വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഹർത്താൽ ആഹ്വാനമാണു കുഴപ്പങ്ങൾ സൃഷ്ടിച്ചതെന്നു പൊലീസ് വ്യക്തമാക്കി. മറ്റു ചില വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

കുട്ടിയെ അഡ്മിനാക്കി മാറ്റി യഥാർഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം,  ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്ന് വടക്കന്‍ ജില്ലകളില്‍ ആയിരത്തോളം പേര്‍ റിമാന്‍ഡിലാണ്. അക്രമികളെ കൊണ്ട് മലബാറിലെ ജയിലുകള്‍ നിറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ പിഞ്ച് കുഞ്ഞുനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു