Webdunia - Bharat's app for daily news and videos

Install App

ഹസന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് ഞെട്ടി, ഉരിയാടാതെ ഉമ്മൻചാണ്ടി

കരുണാകരന്റെ രാജി; വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഹസൻ

Webdunia
ഞായര്‍, 24 ഡിസം‌ബര്‍ 2017 (10:29 IST)
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്റെ രാജിക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് എംഎം ഹസൻ നടത്തിയ പുതിയ വെളിപ്പെടുത്തൽ കോൺഗ്രസിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. 
 
രാജിവെച്ചതുമായ ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ താൻ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹസൻ വ്യക്തമാക്കുന്നു. വിഷയത്തിൽ ഉമ്മൻചാണ്ടി മൗനം പാലിക്കുന്ന വേളയിലാണ് ഉറച്ച നിലപാടുമായ് ഹസൻ എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തന്റെ വെളിപ്പെടുത്തലില്‍ മറ്റ് വ്യഖ്യാനങ്ങളോ, വിശദീകരങ്ങളോ നല്‍കേണ്ടതില്ലെന്നും, ഏറെക്കാലമായി മനസിലുണ്ടായിരുന്ന വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്നും ഹസന്‍ വ്യക്തമാക്കി. 
 
ചാരക്കേസില്‍ ആരോപണവിധേയനായ സമയത്ത് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജി വയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ കെ ആന്റണി ആവശ്യപ്പെട്ടിരുന്നു എന്നാണ് ഹസന്‍ ഇന്നലെ വെളിപ്പെടുത്തിയത്. കരുണാകരന്‍ അനുസ്മരണത്തിലാണ് ഇത് വെളിപ്പെടുത്തല്‍ നടത്തിയത്. 
 
കരുണാകരനെ രാജി വെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം ഉണ്ടെന്നും ഹസ്സന്‍ വിശദമാക്കി. ഭാവിയില്‍ ദുഖിക്കേണ്ടി വരുമെന്നും അന്ന് കെ കരുണാകരന്‍ പറഞ്ഞിരുന്നു. എന്നാൽ, ഈ വെളിപ്പെടുത്തലിനോട് ഉമ്മൻചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments