Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രാഹ്മണരുടെ കാൽകഴുകി‌ച്ചൂട്ട് വഴിപാട്: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ബ്രാഹ്മണർ
, ബുധന്‍, 9 ഫെബ്രുവരി 2022 (14:03 IST)
ബ്രാഹ്മണരുടെ കാൽ കഴുകിച്ച്  ഊട്ടുന്ന ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള തൃപ്പൂണിത്തുറ പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടത്തിയ വഴിപാട് വിവാദമായതോടെയാണ് ഹൈക്കോടതിയുടെ നടപടി.
 
ജസ്റ്റിസ് അനിൽ, കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാ‍ർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. പാപ പരിഹാരത്തിനെന്ന പേരിൽ 20,000 രൂപ ചിലവിൽ പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി അവരുടെ കാൽ കഴുകുന്നതാണ് വഴിപാട്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
 
2019 മെയ്യിൽ  പാലക്കാട്, ഒറ്റപ്പാലത്തെ കൂനംതുളളി  മഹാവിഷ്ണുക്ഷേത്രത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബ്രാഹ്മണരുടെ കാൽകഴുകി പൂജിക്കുന്ന ചടങ്ങും നേരത്തെ വിവാദമായിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്ത് തീരത്ത് നിന്ന് 60 മത്സ്യത്തൊഴിലാളികളെയും പത്തുബോട്ടുകളും പാക്കിസ്ഥാന്‍ പിടികൂടി