Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീധന നിരോധന നിയമത്തിൽ നിയമഭേദഗതി: ഹർജി ഇന്ന് പരിഗണിക്കും

സ്ത്രീധന നിരോധന നിയമത്തിൽ നിയമഭേദഗതി: ഹർജി ഇന്ന് പരിഗണിക്കും
, വെള്ളി, 9 ജൂലൈ 2021 (12:29 IST)
സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഇരകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടികൾ വേണമെന്നും ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജനാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്.
 
വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷൻ നടത്താവു എന്ന് രജിസ്ട്രാർമാർക്ക് നിർദേശം നൽകണമെന്ന നിർദേശവും ഹർജിയിലുണ്ട്. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.  സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ പീഡനങ്ങൾക്ക് ഇരയായി മരിച്ച വിസ്മയയുടെ ദാരുണ സംഭവമടക്കം പുറത്ത് വന്ന സാഹചര്യത്തിലാണ് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍