Select Your Language

Notifications

webdunia
webdunia
webdunia
webdunia

HDFC Bank Alert: എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം യുപിഐ സേവനങ്ങള്‍ തടസപ്പെടും

സിസ്റ്റം മെയിന്റനന്‍സിന്റെ ഭാഗമായാണ് യുപിഐ സേവനങ്ങളില്‍ തടസം നേരിടുകയെന്ന് ബാങ്ക് അറിയിച്ചു

HDFC Bank Alert: എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം യുപിഐ സേവനങ്ങള്‍ തടസപ്പെടും

രേണുക വേണു

, വ്യാഴം, 6 ഫെബ്രുവരി 2025 (12:46 IST)
HDFC Bank Alert: ഫെബ്രുവരി എട്ടിനു തുടര്‍ച്ചയായി ഏതാനും മണിക്കൂറുകള്‍ യുപിഐ സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് അറിയിച്ചു. ഫെബ്രുവരി എട്ട് ശനിയാഴ്ച രാത്രി 12 മുതല്‍ പുലര്‍ച്ചെ മൂന്ന് വരെയുള്ള സമയത്താണ് യുപിഐ ഇടപാടുകള്‍ തടസപ്പെടുക. 
 
സിസ്റ്റം മെയിന്റനന്‍സിന്റെ ഭാഗമായാണ് യുപിഐ സേവനങ്ങളില്‍ തടസം നേരിടുകയെന്ന് ബാങ്ക് അറിയിച്ചു. 
 
ഈ സമയത്ത്, ബാങ്കിന്റെ കറന്റ്, സേവിങ്‌സ് അക്കൗണ്ടുകള്‍ വഴിയും റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുമുള്ള സാമ്പത്തിക, സാമ്പത്തികേതര യുപിഐ ഇടപാടുകളും ലഭ്യമാകില്ലെന്നും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗിങ് ചെയ്ത സംഭവം: 11 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍