ആലപ്പുഴ: ആലപ്പുഴ ജില്ലയിലെആര്യാട് പഞ്ചായത്ത് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ നോർത്ത് പൊലീസ് പിടികൂടി. അവലൂക്കുന്നു തെക്കേവീട്ടിൽ അജിത്ത് മോനെ(30) ആണ് ആലപ്പുഴ നോർത്ത് പൊലീസ് ഇൻസ്പെക്ടർ എംകെ രാജേഷും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാൾ താമസിക്കുന്ന വീടിനു സമീപത്തെ സ്ഥാപനമായതിനാൽ ഇയാൾക്ക് ജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാനും കബളിപ്പിക്കാനും കഴിഞ്ഞിരുന്നു. എസ് ഐമാരായ ജേക്കബ്, കൃഷ്ണലാൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. സമാനകേസിൽ 6 മാസം മുൻപ് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. പ്രതി കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു