Webdunia - Bharat's app for daily news and videos

Install App

രാഹുലിൽ നിന്നും പാർട്ടി പരസ്യമായി അകലം പാലിക്കണമായിരുന്നു, കെപിസിസി- ഡിസിസി ഭാരവാഹി യോഗത്തിൽ വിമർശനവുമായി വി ടി ബൽറാം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഉപദേശകനായി കണക്കാക്കപ്പെടുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ യോഗത്തില്‍ പങ്കെടുത്തില്ല.

അഭിറാം മനോഹർ
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (12:57 IST)
ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിങ്കളാഴ്ച നിയമസഭയിലെത്തിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത. രാഹുല്‍ സഭയിലെത്തിയതില്‍ പ്രതിപക്ഷ നേതാവായ വി ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്.മുതിര്‍ന്ന നേതാക്കളില്‍ പലരും രാഹുലിനെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ ഈ വിഷയത്തെ പറ്റി ഒന്നും പ്രതികരിക്കാന്‍ സതീശന്‍ തയ്യാറായില്ല.
 
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഉപദേശകനായി കണക്കാക്കപ്പെടുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ യോഗത്തില്‍ പങ്കെടുത്തില്ല. അതേസമയം നിയമസഭയിലെത്തിയ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ അനുഗമിച്ചതില്‍ കടുത്ത വിമര്‍ശനമാണ് കെപിസിസി വൈസ് പ്രസിഡന്റായ വിടി ബല്‍റാം നടത്തിയത്. ഇത്തരമൊരു നടപടിയെ സമൂഹമാധ്യമങ്ങളില്‍ എങ്ങനെ പ്രതിരോധിക്കുമെന്ന് ചോദിച്ച ബല്‍റാം രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സമീപനം സ്വീകരിക്കുന്ന മുതിര്‍ന്ന നേതാക്കളെയും വിമര്‍ശിച്ചു.
 
പാര്‍ട്ടി രാഹുലില്‍ നിന്നും പരസ്യമായ അകലം പാലിക്കണമായിരുന്നുവെന്ന് ബല്‍റാം വ്യക്തമാക്കി.  കെ മുരളീധരനും രാഹുല്‍ നിയമസഭയിലെത്തിയതിനെ വിമര്‍ശിച്ചു. അതേസമയം വി ഡി സതീശനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെയും കെ മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു.സൈബര്‍ ആക്രമണങ്ങളില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

രാഹുല്‍ ഔട്ട്, സന്ദീപ് ഇന്‍; പാലക്കാട് സീറ്റില്‍ ധാരണയായി

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments