സംസ്ഥാനത്ത് ഇന്നലെ മാത്രം ഉണ്ടായത് 12 ഉരുള്‍പൊട്ടലുകള്‍. കണ്ണൂരിലെ പേരാവൂരില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. വയനാട്ടിലെക്കുള്ള നെടുമ്പൊയിന്‍ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായില്ല. ഉരുള്‍ പൊട്ടലില്‍ മരിച്ച മൂന്ന് പേരുടെയും സംസ്‌കാരം ഇന്ന് നടക്കും.
വയനാട്ടില്‍ 13 ദുരിതാശ്വാസ ക്യാംപുകളിലായി 135 കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പത്തുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള പത്തു ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. മറ്റുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൂടാതെ 12 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലും ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്,തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ പ്രൊഫെഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാകലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.