Publish Date: Thu, 14 May 2020 (16:41 IST)
Updated Date: Thu, 14 May 2020 (16:43 IST)
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂർ, കാസർഗോഡ്,തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്.
ഇതോടൊപ്പം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ വേനൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.