തനിയാവർത്തനമായി പ്രളയം, ഇതുവരെ 44 മരണം; വയനാട്ടിലും കോഴിക്കോടും മഴ അതിശക്തം

ശനി, 10 ഓഗസ്റ്റ് 2019 (09:24 IST)
കഴിഞ്ഞ വർഷത്തെ തനിയാവർത്തനമായി മാറുകയാണ് സംസ്ഥാനത്ത് മഴ. മഴക്കെടുതിയില്‍ ഇതുവരെ മരണം 44 ആയി. മലപ്പുറത്തും കോഴിക്കോടും പത്ത് പേരും വയനാട്ടില്‍ ഒമ്പത് പേരുമാണ് മരിച്ചത്. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
 എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. കോഴിക്കോട് മഴ ചെറുതായിട്ട് കുറയുന്നുണ്ട്. എന്നാൽ, വയനാട്ടിലെ അവസ്ഥ മറിച്ചാണ്. അതിതീവ്രമഴ തന്നെയാണ് ജില്ലയിൽ ലഭിക്കുന്നത്. 
 
വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേര്‍ കഴിയുന്നുണ്ട്. 64,000 അധികം ആളുകളാണ് ക്യാംപുകളിലുള്ളത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിയമസഭയിൽ ആരോ അധോവായു പാസാക്കി, ചർച്ച നിർത്തിവ‌ച്ച് സ്പീക്കർ