Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത മഴ, മലപ്പുറം കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ, പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു

കനത്ത മഴ, മലപ്പുറം കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ, പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു

അഭിറാം മനോഹർ

, ഞായര്‍, 11 ഓഗസ്റ്റ് 2024 (17:32 IST)
മലപ്പുറം കരുവാരക്കുണ്ടില്‍ കനത്ത മഴയ്ക്ക് പിന്നലെ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ,കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലും വലിയ മലവെള്ളപ്പാച്ചിലുണ്ടായി. മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. 
 
 മലപ്പുറത്തിന് പുറമെ പാലക്കാടും ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം,ഇടുക്കി,കോഴിക്കോട്,വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 
 
മറ്റന്നാള്‍ പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മറ്റന്നാള്‍ 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍,വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഫി ഷോപ്പ് ശുചിമുറിയിൽ ഒളിക്യാമറ : ജീവനക്കാരൻ പോലീസ് വലയിൽ