Publish Date: Sun, 14 Jun 2020 (10:43 IST)
Updated Date: Sun, 14 Jun 2020 (10:45 IST)
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും എന്ന് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജിലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് തുടരും.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 64.55 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിച്ചേയ്ക്കാം എന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ നദിക്കരകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീഴാം എന്നും മുന്നറിയിപിൽ വ്യക്തമാക്കുന്നു.