Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസം 11,929 പേർക്ക് രോഗബാധ, 311 മരണം, രാജ്യത്ത് കൊവിഡ് മരണങ്ങൾ 9,000 കടന്നു

ഒറ്റദിവസം 11,929 പേർക്ക് രോഗബാധ, 311 മരണം, രാജ്യത്ത് കൊവിഡ് മരണങ്ങൾ 9,000 കടന്നു
, ഞായര്‍, 14 ജൂണ്‍ 2020 (10:09 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,929 പേർക്ക് രോഗബാധ, ഇത് ആദ്യമായാണ് ഒരു ദിവസം 12000 ന് അടുത്ത് ആളുകൾക്ക് രോഗബാധ സ്ഥിരീകരിയ്ക്കുന്നത്.. രോഗികളുടെ  എണ്ണത്തിൽ ദിവസേന വലിയ വർധനവ് രേഖപ്പെടുത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 3,20,922 ലേക്ക് കുതിച്ചുയർന്നു. 
 
311 പേരാണ് കഴിഞ്ഞദിവസം മാത്രം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 9000 കടന്നു. 9,195 പേരാണ് രോഗാബാധയെ തുടർന്ന് രാജ്യത്ത് മരിച്ചത്. 1,49,348 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,62,379 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം  1,04,568 ആയി. 42,687 പേര്‍ക്കാണ് തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്കുന്നത്. ഗുജറാത്തില്‍ 23,038 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായ എട്ടാം ദിനവും ഇന്ധന വിലയിൽ വർധന, വർധിപ്പിച്ചത് 4.53 രൂപ