Publish Date: Tue, 09 Jan 2024 (17:46 IST)
Updated Date: Tue, 09 Jan 2024 (17:50 IST)
വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുന്നു. ഇന്ന് രാത്രി വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കുക.
കോഴിക്കോട് നഗരത്തിലും മലയോര മേഖലയിലും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും തുടരുന്നു. ഉച്ചയ്ക്ക് ശേഷം നിര്‍ത്താതെ പെയ്ത മഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് കടകളില്‍ വെള്ളം കയറി.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.