Select Your Language

Notifications

webdunia
webdunia
webdunia
webdunia

താമരശ്ശേരി ചുരത്തിൽ വിള്ളൽ; പതിനൊന്ന് ജില്ലകളിൽ റെഡ് അലേർട്ട്

താമരശ്ശേരി ചുരത്തിൽ വിള്ളൽ; പതിനൊന്ന് ജില്ലകളിൽ റെഡ് അലേർട്ട്

താമരശ്ശേരി ചുരത്തിൽ വിള്ളൽ; പതിനൊന്ന് ജില്ലകളിൽ റെഡ് അലേർട്ട്
വയനാട് , വെള്ളി, 10 ഓഗസ്റ്റ് 2018 (16:01 IST)
വയനാട് - താമരശ്ശേരി ചുരത്തിലെ നാലാം വളവിൽ വിള്ളൽ. കനത്ത മഴയെത്തുടർന്ന് ഇന്നലെ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നെങ്കിലും വൈകുന്നേരത്തോടെ തന്നെ പുനഃസ്ഥാപിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മഴയുടെ ശക്തി കുറഞ്ഞിരുന്നില്ല.
 
രാവിലെ മുതല്‍ കെ എസ് ആര്‍ ടിസി ബസ്സുകള്‍ സർവീസ് നടത്തിയിരുവെങ്കിലും ഉച്ചയോടെയാണ് ചുരത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് വയനാട് ജില്ല ഒറ്റപ്പെട്ടിരുന്നു. വൻനാശനഷ്‌ടമാണ് ജില്ലയിൽ ഇതുവരെ ഉണ്ടായിരുന്നത്.
 
ഉരുൾപൊട്ടലിനെത്തുടർന്ന് വൈത്തിരി ഉൾപ്പെടെ പലയിടങ്ങളിലും വീടുകളെല്ലാം നശിച്ചിരുന്നു. അതേസമയം, വയനാട് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിൽ കഴിഞ്ഞ ദിവസം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട് വെള്ളാരം കുന്നില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. മണ്ണിടിഞ്ഞതിന് സമീപം കച്ചവടം നടത്തുന്ന മേപ്പാടി സ്വദേശി ഷൗക്കത്തിനെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട മറ്റൊരാളെ ഡിടിപിസി ജീവനക്കാര്‍ രക്ഷിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രി പിണറായിയെ വിളിച്ചു; രാജ്നാഥ് സിംഗ് ഞായറാഴ്‌ചയെത്തും