Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ യെല്ലോഅലര്‍ട്ട്

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ യെല്ലോഅലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, ശനി, 11 ജൂണ്‍ 2022 (13:10 IST)
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
അതേസമയം നാളെയും ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് അലര്‍ട്ടുള്ളത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും കനത്ത സുരക്ഷ; കോട്ടയത്ത് വാഹനങ്ങള്‍ തടഞ്ഞിട്ടത് ഒന്നര മണിക്കൂര്‍