Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; മലയോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റ്, ഇടിമിന്നലോടുകൂടിയ വ്യാപകമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; മലയോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റ്, ഇടിമിന്നലോടുകൂടിയ  വ്യാപകമഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 1 ജൂലൈ 2022 (16:44 IST)
അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ വ്യപകമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  ശക്തമായ മഴക്കും സാധ്യതയുണ്ട്. അതേസമയം  തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനിന്നിരുന്ന ന്യുന മര്‍ദ്ദപാത്തി ചുരുങ്ങിയതായും അറിയിപ്പില്‍ പറയുന്നു.
 
തിരുവനന്തപുരം ഒഴികെ നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്. 13ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. മഴയ്ക്ക് കാരണം കര്‍ണാടക തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവര്‍ കുട്ടികളല്ലേ, എനിക്ക് ദേഷ്യമില്ല'; എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിച്ചതിനെ കുറിച്ച് രാഹുല്‍ ഗാന്ധി