Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather: പൂരം വെള്ളത്തിലാകും ! ഇന്നും നാളെയും തൃശൂരില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്, രാത്രിയില്‍ മഴ ശക്തമാകും

Kerala Weather: പൂരം വെള്ളത്തിലാകും ! ഇന്നും നാളെയും തൃശൂരില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്, രാത്രിയില്‍ മഴ ശക്തമാകും
, ശനി, 29 ഏപ്രില്‍ 2023 (16:26 IST)
Kerala Weather: തൃശൂര്‍ പൂരം വെള്ളത്തിലാകുമോ എന്ന പേടിയില്‍ ലക്ഷകണക്കിനു ആളുകള്‍. പൂരത്തിന്റെ പ്രധാന ദിനമായ നാളെ (ഏപ്രില്‍ 30, ഞായര്‍) തൃശൂര്‍ ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രാത്രിയോടെ തൃശൂര്‍ നഗരത്തിലടക്കം ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട്. സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ പൂരം: കോര്‍പറേഷന്‍ പരിധിയില്‍ മദ്യ വില്‍പ്പനയില്ല, ബാറുകളും അടച്ചു