Publish Date: Sat, 02 Jul 2022 (15:53 IST)
Updated Date: Sat, 02 Jul 2022 (15:56 IST)
പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഡാമില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഴ തുടരുകയും ജലനിരപ്പ് 28 അടി എത്തുകയും ചെയ്താല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.