സംസ്ഥാനത്ത് ജൂണ്‍ ഏഴ് വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും നദീതീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ന്യൂനമര്‍ദം പത്താം തിയതിയോടെ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ തുടര്‍ച്ചയായ മഴയുണ്ടാകും. ഈ ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ വെയിലും മഴയും കലര്‍ന്ന കാലാവസ്ഥയുണ്ടാകും.