Publish Date: Tue, 11 Aug 2020 (08:47 IST)
Updated Date: Tue, 11 Aug 2020 (08:52 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ശമിക്കുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഇന്നു നാലുജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചെറിയ അണക്കെട്ടുകളില്‍ ജലം നിറയുന്ന സാഹചര്യത്തില്‍ ഒഴുക്കിവിടും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാനും തിരുമാലകള്‍ നാലുമീറ്റര്‍ ഉയരാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.