Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുചക്രവാഹനങ്ങളിൽ ഇന്ന് മുതൽ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധം, ഇല്ലെങ്കിൽ ഇരട്ടിപിഴ

ഇരുചക്രവാഹനങ്ങളിൽ ഇന്ന് മുതൽ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധം, ഇല്ലെങ്കിൽ ഇരട്ടിപിഴ

അഭിറാം മനോഹർ

, ഞായര്‍, 1 ഡിസം‌ബര്‍ 2019 (10:31 IST)
സംസ്ഥാനത്ത് ഇന്ന് മുതൽ ഇരുചക്രവാഹനങ്ങൾക്ക് പിൻ സീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കുന്നു. നിയമം കൃത്യമായി നടപ്പിലാക്കുവാൻ കർശനമായി പരിശോധനയുണ്ടാകും. പിൻസീറ്റിൽ ഇരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴയായി ഈടാക്കുക. ആവർത്തിക്കുകയാണെങ്കിൽ രൂപ ആയിരവും പിഴയായി ഈടക്കുകയും തുടർന്നും നിയമലംഘനം നടത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ച്ചെയ്യും. നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാണ്. 
 
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നത്. നേരത്തെ കേന്ദ്ര മോട്ടോർ വാഹനനിയമ ഭേദഗതിയിൽ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് നിയമം നടപ്പിലാക്കിയിരുന്നില്ല. 
 
പരിശോധനയുടെ ആദ്യഘട്ടത്തിൽ താക്കീത് നൽകി വിട്ടയക്കാനാണ് വാക്കാലുള്ള നിർദേശം. ഘട്ടം ഘട്ടമായിട്ടായിരിക്കും പിഴചുമത്തൽ കർശനമാക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാഷ്ട്ര സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും,നാനാ പട്ടോളെക്ക് സാധ്യത