ജീൻസും സ്ലീവ്‌ലെസ് ടോപ്പും ധരിച്ചുവന്നു; ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചതായി യുവതിയുടെ പരാതി
വീട്ടിൽ പോയി മാന്യമായ വസ്ത്രം ധരിച്ച് തിരിച്ചുവരാൻ ആവശ്യപ്പെട്ട് യുവതിയെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മടക്കി അയയ്‌ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജീൻസും കൈയ്യില്ലാത്ത ടോപ്പും ധരിച്ചതിന്റെ പേരിൽ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരിക്ക് ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചതായി പരാതി. ചെന്നൈയിലാണ് സംഭവം. വീട്ടിൽ പോയി മാന്യമായ വസ്ത്രം ധരിച്ച് തിരിച്ചുവരാൻ ആവശ്യപ്പെട്ട് യുവതിയെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മടക്കി അയയ്‌ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ത്രീ ഫോർത്ത് ധരിച്ചുവന്ന യുവതിയെയാണ് വസ്ത്രം മാറി വരാൻ ആവശ്യപ്പെട്ട് തിരിച്ചയച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരിക്ക് മാത്രമല്ല മറ്റൊരു യുവതിക്കും സമാനമായ ദുരനുഭവം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഷോർട്ട്സ്, മുണ്ട്, ബർമുഡ എന്നിവ ധരിച്ചെത്തിയ പുരുഷന്മാരെയും ഇത്തരത്തിൽ തിരിച്ചയച്ചിട്ടുണ്ട്.