Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലവർഷം ശക്തമാകുന്നു, 11 ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം; മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്

കാലവർഷം ശക്തമാകുന്നു, 11 ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം; മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്
, ഞായര്‍, 23 ജൂണ്‍ 2019 (10:43 IST)
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകും. 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, ആലപ്പുഴ എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.  
 
11 ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത കാറ്റിനു സാധ്യതയുണ്ടെന്നതിനാൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കി.  
 
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളിലും താമസിക്കുന്നവരും ദുര്‍ബലമായ വീടുകളില്‍ കഴിയുന്നവരും പ്രധാന രേഖകളും വിലപ്പെട്ട സാധനങ്ങളും ഉള്‍പ്പെട്ട കിറ്റ് തയാറാക്കിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. അതതു ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവ് വിദേശത്തായ യുവതിയുമായി അവിഹിത ബന്ധം; യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു