Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാനദണ്ഡം വേണം; അർഹതയുള്ളവർ ആരെന്ന് പ്രത്യേകം തരംതിരിക്കണമെന്ന് ഹൈക്കോടതി

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാനദണ്ഡം വേണം; അർഹതയുള്ളവർ ആരെന്ന് പ്രത്യേകം തരംതിരിക്കണമെന്ന് ഹൈക്കോടതി
, ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (16:56 IST)
കൊച്ചി: പ്രളയത്തെ തുടർന്നുള്ള സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായായിരിക്കണമെന്ന് ഹൈക്കോടതി. അർഹതയുള്ളവർ ആരോക്കെയാണെന്ന് പ്രത്യേകം തരംതിരിക്കണമെന്നും ശാസ്ത്രീയമായും സുതാര്യതയോടെയും പ്രവത്തനങ്ങൾ നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
 
റവന്യു ഉദ്യോഗസ്ഥർ വഴി നഷ്ടപരിഹാരം കണക്കാക്കുന്നതിനും നടപ്പാക്കുന്നതിനും കാലതാമസമെടുക്കും.ഇത് അഴിമതിക്ക് ഇടയാക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 
എന്തിന്റെ അടിസ്ഥാനത്തിലാണ് 4 ലക്ഷ രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചതെന്ന് ഹൈകോടതി ചോദിച്ചു. 
 
നാശനഷ്ടത്തിന്റെ തോതനുസരിച്ചാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഏതെല്ലാം വസ്തുക്കൾക്കാണ് നഷ്ടപരിഹാരം നൽകുന്നത് എന്ന് അറിയിക്കണം. ഇത് വ്യക്തമാക്കുന്ന സത്യവാങ്‌മൂലം സംമർപ്പിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ദളിത് എന്ന് വിളിക്കേണ്ട; ‘പട്ടികജാതി‘ എന്ന പദം ഉപയോഗിക്കാൻ മാധ്യമങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം