Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ദളിത് എന്ന് വിളിക്കേണ്ട; ‘പട്ടികജാതി‘ എന്ന പദം ഉപയോഗിക്കാൻ മാധ്യമങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

ഇനി ദളിത് എന്ന് വിളിക്കേണ്ട; ‘പട്ടികജാതി‘ എന്ന പദം ഉപയോഗിക്കാൻ മാധ്യമങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം
, ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (16:26 IST)
മാധ്യമ റിപ്പോർട്ടുകളിൽ ഇനി മുതൽ ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന് കേന്ദ്ര വാർത്ത വിതരന പ്രക്ഷേപണ മന്ത്രാലയം രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഇതിനു പകരമായി പട്ടികജാ‍തി എന്ന വാക്ക് ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം. 
 
ഇതു സംബന്ധിച്ച് മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. കേന്ദ്ര സാമൂഹിക മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. ഷെഡ്യൂൾഡ് കാസ്റ്റ് എന്നോ അതിന്റെ പ്രാദേശിക പരിഭാഷകളോ മാത്രമേ ഉപയോഗിക്കാവു എന്നാണ് സർക്കുലറിൽ പറയുന്നത്.  
 
സര്‍ക്കാര്‍ രേഖകളിലും മാധ്യമ വാർത്തകളിലും ‘ദളിത്’ എന്ന പദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പങ്കജ് മെശ്രാം എന്നയാൾ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പദം ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് കോടതി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്‍റെ ഭാര്യ തൂങ്ങിമരിച്ചു