ഡൽഹി: ക്രിമിൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്നും അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ച് സമർപ്പിക്കപ്പെട്ട ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഭരണഘടനാ ബെഞ്ചിന്റേതാണ് നടപടി,
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കാൻ കോടതിക്കാവില്ല. എന്നാൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്ന് കോടതി നിർദേശം നൽകി
വിഷയത്തിൽ നിയമ്മ നിർമ്മാണത്തിനായി സുപ്രീകോടതി ചില മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണെങ്കിൽ തിരഞ്ഞെടുപ്പ് പത്രികയിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ക്രിത്യമായി പരിശോധിക്കുകയും വേണം.
ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട വിവരങ്ങൾ ഉൾപ്പെടൂത്തി മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകണം. ഏതു പാർട്ടിയിൽ നിന്നാണൊ ഇത്തരം ആളുകൾ മത്സരിക്കുന്നത് ആ പാർട്ടിയുടെ വെബ്സൈറ്റിൽ. സ്ഥാനാർത്ഥിയെ കുറിച്ചുള്ള മുഴുവൻ വിഷദാംശങ്ങളും പ്രസിദ്ധീകരിക്കണം എന്നീ നിർദേശങ്ങളാണ് സുപ്രീം കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.