Select Your Language

Notifications

webdunia
webdunia
webdunia
webdunia

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

സെലിബ്രിറ്റിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ല. എതിര്‍പ്പുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുക

VM Vinu

രേണുക വേണു

, ബുധന്‍, 19 നവം‌ബര്‍ 2025 (16:07 IST)
VM Vinu

കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം.വിനുവിന് ഹൈക്കോടതിയില്‍ തിരിച്ചടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായാണ് വിനു മത്സരിക്കുന്നത്. 
 
സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്നും കോടതി വിനുവിനോടു ചോദിച്ചു. 
 
സെലിബ്രിറ്റിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ല. എതിര്‍പ്പുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുക. വി.എം.വിനു മാധ്യമങ്ങളിലൂടെ വിവരങ്ങളൊന്നും അറിയുന്നില്ലേ? നിങ്ങളുടെ കഴിവുകേട് മുന്‍നിര്‍ത്തി മറ്റു പാര്‍ട്ടികളെ കുറ്റപ്പെടുത്തരുത് - കോടതി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം