Publish Date: Fri, 07 Jan 2022 (15:37 IST)
Updated Date: Fri, 07 Jan 2022 (15:39 IST)
ചുരുളി കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നാണ് അന്വേഷിക്കേണ്ടത്. ചുരുളിയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തൃശൂര്‍ സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് എന്‍ നാഗേഷാണ് ഹര്‍ജി പരിഗണിക്കുന്നത്. ചുരുളിയിലെ ഭാഷ ഭീകരമാണെന്ന് നേരത്തേ ഹൈക്കോടതി പരഞ്ഞിരുന്നു.