കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയിലാണ് കണക്കാക്കുകയെന്നും പറഞ്ഞ കോടതി പ്രത്യേക ഉത്തരവുകൾ വഴി ശമ്പളം തടഞ്ഞുവെക്കാനാവില്ലെന്നും വ്യക്തമാക്കി. സർക്കാർ ഉത്തരവിന് രണ്ട് മാസത്തേക്കാണ് സ്റ്റേ. കേസിൽ സർക്കാരിന് അപ്പീൽ നൽകാമെന്നും കോടതി പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു മാസത്തിലെ ആറു ദിവസത്തെ ശമ്പളം അഞ്ചു തവണകളായി പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്‌ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.