Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കൈമാറി, സംഭവം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കൈമാറി, സംഭവം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
, ബുധന്‍, 28 ഒക്‌ടോബര്‍ 2020 (07:55 IST)
കൊച്ചി: കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം ബന്ധുക്കൾക്ക് കൈമാറി ആശുപത്രി അധികൃതർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയാണ് മൃതദേഹമില്ലാതെ പെട്ടി മാത്രം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. സെമിത്തേരിയിൽ വച്ച് പെട്ടി തുറന്നതോടെയാണ്. കോതാട് സ്വദേശി 42 കാരനായ പ്രിൻസ് സിമേന്തിയുടെ മൃതദേഹം പെട്ടിയിൽ ഇല്ലെന്ന് അടക്കം ചെയ്യുന്നതിന് തൊട്ടുമുൻപ് തിരിച്ചറിഞ്ഞത്. മൃതദേഹം കൈമാറ്റം ചെയ്യുന്ന സമയത്ത് ഉണ്ടായ ആശയക്കുഴപ്പമാണ് വീഴ്ചയുണ്ടാകാൻ കാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് പ്രിൻസ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിയ്ക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തിൽ ഒപ്പിട്ടത് അറ്റാഷെ തന്നെ; സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ അറ്റാഷെ ശ്രമിച്ചെന്ന് കസ്റ്റംസ്