Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷകൂണ്‍ പാകം ചെയ്തു കഴിച്ചു; താമരശേരിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ആശുപത്രി

പറമ്പില്‍ നിന്ന് ലഭിച്ച കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങള്‍ ചേര്‍ന്ന് പാചകം ചെയ്തു കഴിക്കുകയായിരുന്നു.

Six people

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 ജൂണ്‍ 2025 (10:13 IST)
വിഷകൂണ്‍ പാകം ചെയ്തു കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ആശുപത്രിയിലായി. കോഴിക്കോട് താമരശ്ശേരി പൂനൂര്‍ സ്വദേശികളായ അബൂബക്കര്‍, സബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിന്‍, മുഹമ്മദ് റസ്സല്‍ എന്നിവരാണ് ആശുപത്രിയിലായത്. പറമ്പില്‍ നിന്ന് ലഭിച്ച കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങള്‍ ചേര്‍ന്ന് പാചകം ചെയ്തു കഴിക്കുകയായിരുന്നു.
 
കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് ശര്‍ദ്ദിലും ദേഹാസ്യസ്ഥ്യവും അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടി. നിലവില്‍ ചികിത്സയിലാണ് ഇവര്‍. അതേസമയം കൊച്ചിയില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം കടലിന്റെ അടിത്തട്ട് പരിശോധിക്കും
 
ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും കപ്പല്‍ കമ്പനിയായ എംഎസ്സിയും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിംഗ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ പുറത്തെടുക്കാനുള്ള നടപടികളിലേക്ക് കടക്കും. കപ്പല്‍ മുങ്ങിയ മേഖലാ പൂര്‍ണ്ണമായും കോസ്റ്റുകാര്‍ഡിന്റെ നിരീക്ഷണത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shine Tom Chacko Car Accident: എന്തിനും ഏതിനും മകന്റെ ഒപ്പം നിന്ന പപ്പ; ഒരുമിച്ചുള്ള യാത്ര മരണത്തിലേക്ക്, ചാക്കോയുടെ വിയോഗത്തിൽ തളർന്ന് കുടുംബം