Shine Tom Chacko Car Accident: എന്തിനും ഏതിനും മകന്റെ ഒപ്പം നിന്ന പപ്പ; ഒരുമിച്ചുള്ള യാത്ര മരണത്തിലേക്ക്, ചാക്കോയുടെ വിയോഗത്തിൽ തളർന്ന് കുടുംബം
						
		
						
				
അപകടത്തിൽ വാഹനം ഭാഗികമായി തകർന്നു.
			
		          
	  
	
		
										
								
																	ഷൈൻ ടോമിന്റെ അച്ഛൻ ചാക്കോ വിടവാങ്ങി. ഇന്ന് പുലർച്ചെ സേലത്തുവച്ചുണ്ടായ കാർ അപകടത്തിലാണ് മരണം സംഭവിച്ചത്. അപകടത്തിൽ വാഹനം ഭാഗികമായി തകർന്നു. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു ഷൈൻ യാത്ര ചെയ്തിരുന്നത്.  ചാക്കോയുടെ വേർപാടിൽ അതീവ ദുഖത്തിലാണ് കുടുംബം.
 
									
			
			 
 			
 
 			
					
			        							
								
																	അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേൽക്കുകയും ചെയ്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോൾ ഷൈൻ പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. ഡ്രൈവർ ആയിരുന്നു വാഹനം ഒടിച്ചിരുന്നത്. പിതാവ് ചാക്കോ അദ്ദേഹത്തോടൊപ്പം മുൻസീറ്റിൽ ആയിരുന്നു ഇരുന്നത്. സഹോദരന്റെയും ഡ്രൈവറുടെയും പരിക്കുകൾ സീരിയസല്ല.
 
									
										
								
																	
	 
	ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഷൈൻ ടോമിന്റെ ജീവിതം. സ്വകാര്യ ജീവിതത്തിലെ കയറ്റിറക്കങ്ങളിൽ ഷൈനോടൊപ്പം എപ്പോഴും നിലയുറപ്പിച്ച ആളാണ് അദ്ദേഹത്തിന്റെ പിതാവ്. മകന്റെ ഒരു സുഹൃത്തായി നിഴലായി ചാക്കോ ഇപ്പോഴും ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലത്തെ യാത്രയിലും രണ്ടുപേരും ഒരുമിച്ചായിരുന്നു. അടുത്തിടെ, ലഹരി ഉപയോഗിച്ചതിനും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള കേസിൽ നടനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മകനെ ജാമ്യത്റിലെടുക്കാൻ വന്നത് ചാക്കോ ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും ജാമ്യത്തിലാണ് ഷൈൻ ടോം ചാക്കോയെ പോലീസ് വിട്ടയച്ചത്.
 
									
											
							                     
							
							
			        							
								
																	
	 
	ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ താൻ ലഹരി ഉപയോഗിക്കുമായിരുന്നുവെന്ന് ഷൈൻ ടോം പൊലീസിന് മൊഴി നൽകിയിരുന്നു. ലഹരി ഉപയോഗത്തെത്തുടർന്ന് താൻ നേരത്തേ ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് ഷൈനെ കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷൻ സെന്ററിലാക്കിയത് പിതാവായിരുന്നു. ലഹരിയ്ക്കടിമയായ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആ പിതാവ് ഒരുപാട് ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായിട്ടായിരുന്നു ഷൈൻ 12 ദിവസം ഡി അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയത്.