Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനിയന്ത്രിതമാകുന്ന ഹോട്ടലുകളിലെ ഭക്ഷണ വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

Food Price

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 31 ഡിസം‌ബര്‍ 2021 (08:52 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണ വില അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നത് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ദൈനംദിനം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കും ലീഗല്‍ മെട്രോളജി വകുപ്പിനും ഭക്ഷ്യ - പൊതുവിതരണ ,ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍ദ്ദേശം നല്‍കി. 
 
സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വില വിവരപട്ടിക കൃത്യമായി പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നുള്ള കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ രാത്രി പത്തുമണിക്കുശേഷം പാടില്ല; തിയേറ്ററുകളിലെ സെക്കന്റ് ഷോക്കും വിലക്ക്