Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശൗചാലയങ്ങളിലും ട്രെയിനിലും ഫോണ്‍ നമ്പര്‍; ലൈംഗികത്തൊഴിലാളിയെന്ന് പ്രചരണം, ജീവിതം വഴിമുട്ടി വീട്ടമ്മ

sex worker
, ശനി, 14 ഓഗസ്റ്റ് 2021 (08:05 IST)
മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിച്ചതോടെ വീട്ടമ്മയുടെ ജീവിതം വഴിമുട്ടി. സാമൂഹികവിരുദ്ധരാണ് ചങ്ങനാശേരി സ്വദേശിയായ വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേത് എന്ന പേരില്‍ പ്രചരിപ്പിച്ചത്. ശൗചാലയങ്ങളിലും ട്രെയിനിലും വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ സാമൂഹികവിരുദ്ധര്‍ എഴുതിവച്ചിട്ടുണ്ട്. വീട്ടമ്മ പൊലീസില്‍ പലതവണ പരാതി നല്‍കി. എന്നാല്‍, പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നമ്പര്‍ മാറ്റുകയാണ് പോംവഴി എന്നാണ് പൊലീസ് പറയുന്നത്. ഒരു ദിവസം 50 കോളുകള്‍ വരെ തന്റെ നമ്പറിലേക്ക് വരുന്നതായി വീട്ടമ്മ പറയുന്നു. ഒരു നമ്പറില്‍ നിന്ന് തന്നെയാണ് 30 അതിലധം കോളുകള്‍ വന്നിരിക്കുന്നത്. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും കുറ്റക്കാരെ പൊലീസ് കണ്ടെത്തണമെന്നും വീട്ടമ്മ ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നു.                                              
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാബൂളിന് 50 കിമീ അകലെയുള്ള ലോഗർ പ്രവിശ്യ പിടിച്ചെടുത്ത് താലിബാൻ, ഭീതിയിൽ അഫ്‌ഗാൻ ജനത