ചന്ദ്രാപൂർ: ഭാര്യ ഓളിച്ചോടിയതിൽ മനോനില തെറ്റിയ ഭർത്താവ് രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങൾ ഭാര്യക്ക് അയച്ചു നൽകി സ്വയം ജീവനൊടുക്കി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.  
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	നിഷികാന്ത് സിംഗ് സി കുദുപ്പള്ളി യാണ് ഭര്യ ഒളിച്ചോടുയതിന്റെ മനോ വിഷമത്തിൽ ഈ കടുംകൈ ചെയ്തത്. നിഷികാന്തിന്റെ ഭാര്യ പ്രഗതി പ്രദേശത്തെ ഒരു ഡ്രൈവറോടൊപ്പം ഒളിച്ചോടുകയായിരുന്നു ഉതിലുള്ള അപമാനവും വിഷമവും സഹിക്കാനാവാതെ ആറു വയസും, ഒന്നര വസയസും പ്രായമുള്ള പെൺകുട്ടികളെ കെട്ടിത്തൂക്കി കൊന്ന ശേഷം ചിത്രം വാട്ട്സ് ആപ്പിലൂടെ ഭാര്യക്ക് അയച്ചു നൽകി.
 
									
										
								
																	
	 
	മക്കളെ കൊലപ്പെടുത്തിയതിന്റെ ചിത്രങ്ങൾ ഭാര്യക്ക് അയച്ചു നൽകിയ ശേഷം. നിഷികാന്ത് സ്വയം ജീവനൊടുക്കി. ഭാര്യ പ്രഗതി ഒളിച്ചോടിയതിന് ശേഷം സഹോദരൻ വലിയ രീതിയിൽ അസ്വസ്ഥാനായിരുന്നു എന്ന് നിഷികാന്തിന്റെ സഹോദരൻ പൊലീസിന് മൊഴി നൽകി. ഐ ടി ഐ അധ്യാപകനായിരുന്നു നിഷികാന്ത്.