രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സഹചര്യത്തിൽ തെറ്റായ വാർത്തകളും പ്രചരണങ്ങളും കൃത്യമായി തിരിച്ചറിയുന്നതിനായി ‘ചെക്ക്പോയന്റ് ടിപ്‌ലൈൻ‘ എന്ന പുതിയ സംവിധാനം ഒരുക്കുകയാണ് വാട്ട്സ് ആപ്പ്. പ്രോട്ടോ എന്ന ഇന്ത്യൻ സ്മർട്ട് ആപ്പ് കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയാണ്  വാട്ട്സ് ആപ്പ് പുതിയ സംവിധാനം ഒരുക്കുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	രാജ്യത്ത് പ്രചരിക്കുന്ന വ്യജ വർത്തകളുടെയും അഭ്യൂഹങ്ങളുടെ ഒരു ഡേറ്റാബേസ് പ്രോട്ടോ തയ്യാറാക്കും. ശേഷം വാട്ട്സ് ആപ്പിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി ഈ ഡേറ്റാ ബേസിന്റെ സഹായത്തോടെ തിരിച്ചറിയാൻ  സാധിക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. വാർത്തകൾ പരിശോധിച്ച് ഈ ഡേറ്റാബേസ് ഉപയോക്താകൾക്ക് മറുപടി നൽകും. +91-9643-000-888 എന്നതാണ് ചെക്ക്പോയന്റ് ടിപ്‌ലൈനിന്റെ വാവാട്ട്സ് ആപ്പ് നമ്പർ. സംശയം തോന്നുന്ന സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് ഈ നമ്പറിലേക്ക് അയക്കാം.
 
									
										
								
																	
	 
	വാർത്താ തെറ്റാണെങ്കിൽ തെറ്റ് എന്നും, അല്ല, എങ്കിൽ തെറ്റാല്ലാത്ത വാർത്തയാണ് എന്നും ഈ സംവിധാനം മറുപടി നൽകും. വിവാദമുണ്ടാക്കുന്ന പ്രസ്ഥാവനയാണെകിൽ അത്തരത്തിലുള്ള മറുപടി വരും. ഡേറ്റാബേസിൽ ഇല്ലാത്ത വിവരങ്ങളാണ് പ്രചരിക്കുന്നത് എങ്കിൽ തങ്ങളുടെ പരിധിക്കുള്ളിൽ വരുന്നതല്ല എന്ന മറുപടി സംവിധാനം നൽകും. ഇംഗ്ലിഷ് ഭാഷയ്ക്കു പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിലും ഉപയോക്താക്കൾക്ക് വിവരങ്ങൾ ആരായാവുന്നതാണ്.