മലപ്പുറം: സി.പി.എം നേതാവിന്റെ മകനും ഡി.വൈഎഫ്‌ഐ പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു എന്ന പരാതിയില്‍ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എരമംഗലത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് മര്‍ദ്ദിച്ചതെന്ന പരാതിയിലാണ് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതത്.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാന്‍സോമന്‍, സി.പി.ഒ യു ഉമേഷ് എന്നിവരെയാണ് സസ്‌പെന്‍സ് ചെയ്തത്. ഇതിനൊപ്പം മറ്റൊരു സി.പി.ഒ ആയ ജെ. ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
എരമംഗലം പുഴക്കര ഉത്സവത്തിനിടെ യായിരുന്നു പോലീസുകാരുടെ അതിക്രമം നടന്നതെന്നായിരുന്നു പരാതി. സംഭവത്തെക്കുറിച്ച് സി.പി.എം പൊന്നാനി ഏരിയാ കമ്മിറ്റി പോലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.