Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ക്കെതിരെയും പരാതിയില്ല, ആത്മഹത്യാശ്രമം ക്ലാസ് മുടങ്ങിയ വിഷമത്തിലെന്ന് പെണ്‍കുട്ടി

hiruvananthapuram university college
തിരുവനന്തപുരം , ശനി, 4 മെയ് 2019 (15:45 IST)
ആർക്കെതിരെയും പരാതിയില്ലെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി.

സമരം മൂലം ക്ലാസ് മുടങ്ങിയതില്‍ വിഷമമുണ്ടായിരുന്നു. ആത്മഹത്യക്കു ശ്രമിച്ചത് മാനസികസമ്മര്‍ദം മൂലമാണ്. കോളേജിൽ പഠനം നല്ല രീതിയിൽ കൊണ്ട് പോവാൻ സാധിച്ചില്ല, പഠനത്തെക്കാൾ കൂടുതൽ മറ്റ് പരിപാടികളാണ് നടക്കുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു . അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

വെള്ളിയാഴ്ചയാണ് വിദ്യാർഥിനിയെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ ടി ജലീൽ ഉന്നതവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി.

ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പലില്‍നിന്നാണ് റിപ്പോര്‍ട്ട് തേടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനം വിൽക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും !