Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കി ആർച്ച് ഡാമിന് ചലന വ്യതിയാന തകരാർ

ഇടുക്കി ആർച്ച് ഡാമിന് ചലന വ്യതിയാന തകരാർ

ഇടുക്കി ആർച്ച് ഡാമിന് ചലന വ്യതിയാന തകരാർ
ഇടുക്കി , വെള്ളി, 31 ഓഗസ്റ്റ് 2018 (11:49 IST)
ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറുള്ളതായി കണ്ടെത്തൽ‍. അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് നേരിയ വികാസം സംഭവിക്കുകയും ജലനിരപ്പ് കുറയുമ്പോൾ അത് പൂർവ്വ സ്ഥിതിയിൽ എത്തേണ്ടതുമാണ്. പൂർവ്വ സ്ഥിതിയിൽ എത്തേണ്ട ഈ പ്രക്രിയയ്‌ക്കാണ് പ്രതികരണമുണ്ടാകാത്തത്. മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
അണക്കെട്ടിലെ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലെത്തുമ്പോള്‍ 20 മുതല്‍ 40 മി.മീറ്റര്‍വരെ ചലനവ്യതിയാനം സംഭവിക്കണം. എന്നാല്‍ , ‘അപ്സ്ട്രീമിൽ‍’ മാത്രം ഈ വ്യതിയാനമുണ്ടാകുകയും ‘ഡൗണ്‍ സ്ട്രീമിൽ‍’ ഇതുണ്ടാകുന്നില്ലെന്നുമാണ് കണ്ടെത്തൽ‍. ഇത്തരത്തിലുള്ള ചലന വ്യതിയാനം സംഭവിക്കാത്തത് ഗുരുതര പ്രശ്‌നമാണെന്നാണ് കണ്ടെത്തൽ. 1994-95 കാലഘട്ടംവരെ ചലന വ്യതിയാനം കൃത്യമായിരുന്നു.
 
ആർച്ച് ഡാമുകൾക്ക് മർദ്ദം താങ്ങാനുള്ള ശേഷി കൂടുതലാണ്. വലുപ്പത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇടുക്കി അണക്കെട്ട് കൂടുതൽ സുരക്ഷിതവും ശക്തവുമായി നിലനിൽക്കണമെന്ന ഉദ്ദേശത്തോടെയാണ് ആർച്ച് മാതൃക രൂപകൽപ്പന ചെയ്‌തത്. അതേസമയം, ഡാമിന്റെ ചലനവ്യതിയാന തകരാര്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് കെ.എസ്.ഇ.ബി ഗവേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. 
 
വ്യതിയാന തകരാറില്‍ കൂടുതല്‍ വ്യക്തതയ്ക്ക് ഇക്കാര്യം കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ആർച്ച് ഡാമായ ഇടുക്കി അണക്കെട്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് കനേഡിയന്‍ കമ്പനിയായ സര്‍വേയര്‍ ട്രിനിഗര്‍ ഷെനിവര്‍ട്ടാണ് (എസ്.എന്‍.സി).

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മണ്ടൻ തീരുമാനം, എന്തായാലും വിനു സുരേന്ദ്രന് ഒരു പണി കൊടുക്കണം‘- സുരേന്ദ്രനെ ട്രോളി തോമസ് ഐസക്